LiveTV

Live

Entertainment

‘എ ഫോര്‍ ആപ്പിള്‍’ പ്രദര്‍ശനത്തിനൊരുങ്ങുന്നു

‘എ ഫോര്‍ ആപ്പിള്‍’ എന്ന ചിത്രത്തിന്റെ പാട്ടുകള്‍ കൊച്ചിയിൽ നടി ഷീല പുറത്തിറക്കി.

‘എ ഫോര്‍ ആപ്പിള്‍’ പ്രദര്‍ശനത്തിനൊരുങ്ങുന്നു

സ്വർണ്ണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ സ്വർണ്ണാലയ നിർമ്മിച്ച് മധു.എസ്.കുമാർ സംവിധാനം ചെയ്യുന്ന ‘എ ഫോർ ആപ്പിൾ’ എന്ന സിനിമ പ്രദർശനത്തിനൊരുങ്ങുന്നു. ജൂൺ അവസാന വാരം കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

പി.എഫ്.മാത്യൂസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് രാജേഷ് ജയരാമനാണ്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജെറി അമൽദേവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണനും എഡിറ്റിംഗ് വി.റ്റി.ശ്രീജിത്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

പുതുമുഖങ്ങളായ ടോണി, സിജിമോൻ, ജാൻവി, ബൈജു, സാജൽ എന്നിവരെ കൂടാതെ നെടുമുടി വേണു , ഷീല, സലിം കുമാർ ,ദേവൻ, കോട്ടയം പ്രദീപ്, കൃഷ്ണകുമാർ, സേതുലക്ഷ്മി, പാഷാണം ഷാജി, സന്തോഷ് കീഴാറ്റൂർ, മോഹൻ അയിരൂർ സാജൻ സൂര്യ, ശരണ്യ ആനന്ദ്, ആഷിക, കല്യാണി നായർ, രമേഷ് വലിയ ശാല തുടങ്ങിയവരുടെ കൂടാതെ മാസ്റ്റർ ഗൗരവ് , ബേബി നിരഞ്ജന മാസ്റ്റർ സ്രാവൺ എന്നീ ബാലതാരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സ്വർണ്ണാലയ സിനിമാസ് റിലീസാണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.