LiveTV

Live

Entertainment

പ്രതീക്ഷകള്‍ ഇരട്ടിയാവുന്നു; വൈറസിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ജൂണ്‍ ഏഴിന് തിയേറ്ററിലെത്തുന്ന സിനിമക്കായി വലിയ രീതിയിലുള്ള കാത്തിരിപ്പാണ് കണ്ടുവരുന്നത്

പ്രതീക്ഷകള്‍ ഇരട്ടിയാവുന്നു; വൈറസിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കേരളക്കരയെ ഒന്നടങ്കം മരണഭീതിയിലാഴ്ത്തിയ നിപയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു ഒരുക്കുന്ന വൈറസിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നു. നടന്‍ റഹ്മാന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. വൈറസിന്‍റേതായി പുറത്ത് വരുന്ന പോസ്റ്ററുകള്‍ക്കും ട്രൈലറിനും വലിയ സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. സിനിമയുടെ ട്രൈലര്‍ ഇതിനോടകം തന്നെ മുപ്പത് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ലിനിയായി വേഷമിടുന്ന റിമ കല്ലിങ്കലിന്‍റെയും ആരോഗ്യ മന്ത്രിയായെത്തുന്ന രേവതിയുടെയുമെല്ലാം പോസ്റ്ററുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ജൂണ്‍ ഏഴിന് തിയേറ്ററിലെത്തുന്ന സിനിമക്കായി വലിയ രീതിയിലുള്ള കാത്തിരിപ്പാണ് കണ്ടുവരുന്നത്.

പ്രതീക്ഷകള്‍ ഇരട്ടിയാവുന്നു; വൈറസിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ഒ.ഡി.എമ്മിന്‍റെ ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചായാഗ്രഹണം രാജീവ് രവി. അരങ്ങിലും അണിയറയിലും വലിയ താരമൂല്യമുള്ള വ്യക്തിത്വങ്ങള്‍ അണിനിരക്കുന്ന വൈറസിന്‍റെ ഫിയര്‍, ഫൈറ്റ്, സര്‍വൈവല്‍ എന്ന ടാഗ് ലൈനും ഏറെ ശ്രദ്ധ നേടിയതായിരുന്നു.