LiveTV

Live

Entertainment

യൂത്തന്‍ മുത്തച്ഛനായി ജയറാം; ഗ്രാന്‍ഡ് ഫാദറിന്റെ കിടിലന്‍ ട്രയിലര്‍ കാണാം

ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിന് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രാന്റ് ഫാദർ.

യൂത്തന്‍ മുത്തച്ഛനായി ജയറാം; ഗ്രാന്‍ഡ് ഫാദറിന്റെ കിടിലന്‍ ട്രയിലര്‍ കാണാം

ജയറാം നായകനാകുന്ന മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദറിന്റെ ട്രയിലര്‍ പുറത്തിറങ്ങി. നടന്‍ ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രയിലര്‍ പുറത്തിറക്കിയത്. സൌഹൃദവും തമാശയും കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ജയറാം മുത്തച്ഛനായിട്ടാണ് വേഷമിട്ടിരിക്കുന്നത്. ദിവ്യ പിള്ളയും സുരഭി സന്തോഷും നായികമാരാകുന്ന ചിത്രം അനീഷ് അൻവറാണ് സംവിധാനം ചെയ്യുന്നത് .ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിന് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രാന്റ് ഫാദർ.

Presenting the official trailer of #TheGreatGrandfather! 😊 All the best to #Jayaramettan, #RameshPisharadi...

Posted by Tovino Thomas on Saturday, May 18, 2019

ചിത്രത്തിന്റെ കഥ ഷാനി ഖാദറിന്റേതാണ്. ബാബുരാജ്, വിജയരാഘവന്‍ ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ബൈജു, ജോണി ആന്റണി, മല്ലിക സുകുമാരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. വിഷ്ണു മോഹൻ സിത്താരയാണ് സംഗീത സംവിധാനം. ഛായാഗ്രഹണം-സമീർ ഹാക്.

Also read: ഗ്രാന്‍റ് ഫാദര്‍ ആവുന്നതിന്‍റെ തയാറെടുപ്പുകളില്‍ ജയറാം