LiveTV

Live

Entertainment

പ്രണയാര്‍ദ്രനായി ലൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ അരുണ്‍ ബോസാണ് സംവിധാനം

 പ്രണയാര്‍ദ്രനായി ലൂക്ക;  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് നായകനാകുന്ന ലൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോയും നായിക അഹാനയുമാണ് പോസ്റ്ററിലുള്ളത്. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ലൂക്ക എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. നിഹാരികയായി അഹാനയുമെത്തുന്നു.

നവാഗതനായ അരുണ്‍ ബോസാണ് സംവിധാനം. അരുണും മൃദുല്‍ ജോര്‍ജ്ജും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവരാണ് നിര്‍മ്മാണം. സംഗീതം-സൂരജ് എസ്. കുറുപ്പ്. ക്യാമറ-നിമിഷ രവി. ചിത്രം ജൂണ്‍ 28ന് തിയറ്ററുകളിലെത്തും.