LiveTV

Live

Entertainment

ഷെയ്‍ന്‍ നിഗത്തിനൊപ്പം ചുവട് വച്ച് ശ്യാം പുഷ്കരന്‍; വീഡിയോ കാണാം

ഫെബ്രുവരി ഏഴിന് തിയറ്ററുകളിലെത്തിയ ചിത്രം നൂറ് ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 

 ഷെയ്‍ന്‍ നിഗത്തിനൊപ്പം ചുവട് വച്ച് ശ്യാം പുഷ്കരന്‍; വീഡിയോ കാണാം

കുമ്പളങ്ങി നൈറ്റ്സ് പോലെ അതിലെ പാട്ടുകളെയും ഹൃദയങ്ങള്‍ ഏറ്റെടുത്തിരുന്നു. പ്രത്യേകിച്ചും നാടന്‍ പാട്ടിന്റെ ചേലുള്ള പുള്ളാറങ്കുമാ എന്ന പാട്ടിനെ. ചിത്രത്തിലെ ഷെയ്ന്‍ നിഗം അടക്കമുള്ള താരങ്ങള്‍ പല വേദികളിലും പല തവണ ഈ പാട്ടിന് വേണ്ടി ഡാന്‍സ് ചെയ്തിട്ടുണ്ടാകും. ഇപ്പോള്‍ ഈ പാട്ടിന് ചുവട് വച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് കൂടിയായ ശ്യാം പുഷ്കരന്‍. ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ നൂറാംദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയ്ക്കിടെയായിരുന്നു ശ്യാം പുഷ്കരനൊപ്പമുള്ള ഷെയ്‍ൻ നിഗത്തിന്റെ നൃത്തം. ചിത്രത്തിന്റെ വിജയം ആടിയും പാടിയും ആഘോഷമാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. അന്ന ബെൻ, ഗ്രേസ്, സിതാര കൃഷ്ണകുമാർ, സൗബിൻ സാഹിർ, ദിലീഷ് പോത്തൻ, ഉണ്ണിമായ എന്നിവരെയും വീഡിയോയിൽ കാണാം. ഫെബ്രുവരി ഏഴിന് തിയറ്ററുകളിലെത്തിയ ചിത്രം നൂറ് ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

പാട്ടുപാടി ചെക്കൻ വേദി ഇളക്കി മറിച്ചു!!കുമ്പളങ്ങി നൈറ്റ്സ് 100 ദിന ആഘോഷം പൊളിച്ചടുക്കി താരങ്ങളും അണിയറപ്രവർത്തകരും <3

Posted by Ginger Media Entertainments on Saturday, May 18, 2019

വലിയ താരനിരയൊന്നും ഇല്ലാതെ കുമ്പളങ്ങി നൈറ്റ്സ് വളരെ പെട്ടെന്നാണ് ഹിറ്റുകളുടെ പട്ടികയില്‍ ഇടം നേടിയത്. കൊച്ചിയിലെ കുമ്പളങ്ങി എന്ന ഗ്രാമം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ മധു സി.നാരായണനായിരുന്നു.ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറിൽ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സ് 100Days 🤩

Posted by Ginger Media Entertainments on Friday, May 17, 2019