LiveTV

Live

Entertainment

പ്രേമം കയറുന്ന പതിനെട്ടാം പടി; രണ്ടാമത്തെ ഗാനം പുറത്ത്

പ്രേമം കയറുന്ന പതിനെട്ടാം പടി; രണ്ടാമത്തെ ഗാനം പുറത്ത്

മലയാളസിനിമാ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ഗാനം പുറത്ത് വിട്ടത്. ഉറുമിക്ക് ശേഷം ആഗസ്റ്റ് സിനിമാസിന് വേണ്ടി ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന പതിനെട്ടാംപ്പടി ഏറെ പ്രതീക്ഷകളുള്ള ചിത്രമാണ്.

മമ്മൂട്ടി, പൃഥിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ, മനോജ് കെ ജയൻ ലാലു അലക്സ്, മണിയൻ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി സാനിയ ഇയ്യപ്പൻ, മുത്തു മണി തുടങ്ങി 65ഓളം പുതുമുഖങ്ങൾ കൂടി ഉൾപ്പെടുന്ന വലിയ താരനിരയാണ് ഷാജി നടേശൻ എന്ന നിർമ്മാതാവ് പതിനെട്ടാം പടിയിലൂടെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് സിനിമായുടെ പതിനൊന്നാമത്തെ നിർമ്മാണ ചിത്രം കൂടിയാണ് പതിനെട്ടാംപ്പടി.

നവാഗതനായ പ്രശാന്ത് പ്രഭാകർ ഈണം പകർന്ന പുതിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ലോറൻസ് ഫെർണാണ്ടസിന്റെതാണ് വരികൾ. ചിത്രം വരുന്ന ജൂലൈ 5 ലോകത്താകമാനം റിലീസ് ചെയ്യും.