LiveTV

Live

Entertainment

ലാല്‍ ചിത്രത്തിലൂടെ മലയാളത്തില്‍ വരവറിയിച്ച് അര്‍ബാസ് ഖാന്‍

ലാലിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ ആവേശത്തിലാണ് താനെന്ന് അര്‍ബാസ് പ്രതികരിച്ചു

ലാല്‍ ചിത്രത്തിലൂടെ മലയാളത്തില്‍ വരവറിയിച്ച് അര്‍ബാസ് ഖാന്‍

ബോളിവുഡ് താരവും സല്‍മാന്‍ ഖാന്റെ സഹോദരനുമായ അര്‍ബാസ് ഖാന്‍ മോഹന്‍ലാല്‍ ചിത്രം ‘ബിഗ് ബ്രദറി’ല്‍. ലാലിന്റെ സഹോദരന്റെ വേഷമാണ് ചിത്രത്തില്‍ അര്‍ബാസ് അവതരിപ്പിക്കുന്നത്.‌ വേദാന്തം എന്ന ഐ.പി.എസ് ഓഫീസറായാണ് അര്‍ബാസ് എത്തുക.

മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലൂടെ മലയാളത്തില്‍ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് അര്‍ബാസ് ഖാന്‍. സൂപ്പര്‍ഹിറ്റ് ചിത്രം ദബാംഗിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവുമായി തിരക്കിലാണ് ഇപ്പോള്‍ അര്‍ബാസ് ഖാന്‍. ഷൂട്ടിങ് കഴിയുന്നതോടെ‌ ബിഗ് ബ്രദറിന്റെ ചിത്രീകരണത്തിനായ് അര്‍ബാസെത്തും.

ലാലിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ ആവേശത്തിലാണ് താനെന്ന് അര്‍ബാസ് പ്രതികരിച്ചു. സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രവും അര്‍ബാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ചിത്രത്തിലേക്ക് അര്‍ബാസിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന അടിക്കുറിപ്പോടെ മോഹന്‍ലാലും ട്വീറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. അര്‍ബാസ് ഖാനെ കൂടാതെ തെന്നിന്ത്യന്‍ നടി റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഒക്ടോബറില്‍ ചിത്രം റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്