LiveTV

Live

Entertainment

തൊട്ടപ്പനില്‍ അദ്രുമാനായി രഘുനാഥ് പലേരി; നാടോടിക്കാറ്റ് പോലെയാണ് പലേരിയെന്ന് സത്യന്‍ അന്തിക്കാട്

പലപ്പോഴും പല തരത്തിൽ രഘു എന്നെ ഞെട്ടിച്ചിട്ടുണ്ട്.

 തൊട്ടപ്പനില്‍ അദ്രുമാനായി രഘുനാഥ് പലേരി; നാടോടിക്കാറ്റ് പോലെയാണ് പലേരിയെന്ന് സത്യന്‍ അന്തിക്കാട്

തൊട്ടപ്പന്‍ എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ കണ്ട് അന്തം വിട്ടിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സത്യനെ അതിശയിപ്പിച്ചത് മറ്റൊന്നുമല്ല, തൊട്ടപ്പനിലെ അദ്രുമാന്‍ എന്ന കഥാപാത്രത്തെ കണ്ടാണ്. അദ്രുമാനായി എത്തുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരിയാണ്. ഒരു 'നാടോടിക്കാറ്റ്' പോലെയാണ് രഘുനാഥ് പലേരി. എപ്പോൾ വരുമെന്നോ, വന്നാൽ എത്രനേരം നിൽക്കുമെന്നോ ഒന്നും പറയാൻ പറ്റില്ലെന്നും സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു.

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു 'നാടോടിക്കാറ്റ്' പോലെയാണ് രഘുനാഥ് പലേരി. എപ്പോൾ വരുമെന്നോ, വന്നാൽ എത്രനേരം നിൽക്കുമെന്നോ ഒന്നും പറയാൻ പറ്റില്ല. പലപ്പോഴും പല തരത്തിൽ രഘു എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഒരുപാടുകാലം മനസ്സിലിട്ട് ഉരുക്കിയിട്ടാണെങ്കിലും വെറും രണ്ടാഴ്ച കൊണ്ടാണ് 'പൊന്മുട്ടയിടുന്ന തട്ടാൻ' എന്ന പൊന്നുപോലൊരു തിരക്കഥയെഴുതി എന്നെ ഏൽപിച്ചത്! ഒരു പണത്തൂക്കം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ ഞാനത് സിനിമയാക്കി. മഴവിൽക്കാവടിയും പിൻഗാമിയുമൊക്കെ രഘു എനിക്കു തന്ന സമ്മാനങ്ങളാണ്. ഇപ്പോഴും രഘുവിന്റെ സരസമായ ഒരു തിരക്കഥക്കുവേണ്ടി കാത്തിരിക്കുകയാണ് ഞാൻ. പക്ഷെ പിടിതരുന്നില്ല. ഇപ്പൊ ഇതാ വീണ്ടും രഘു ഞെട്ടിക്കുന്നു...

"തൊട്ടപ്പൻ" എന്ന സിനിമയിലെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്. പോസ്റ്റർ കണ്ടപ്പോൾ അതിശയവും സന്തോഷവും തോന്നി. ഇത് രഘുവല്ല,അദ്രുമാൻ തന്നെ. എനിക്കുറപ്പുണ്ട് ഇതും പത്തരമാററുള്ള പൊന്നാക്കാൻ രഘുവിന് കഴിയുമെന്ന്. കൂടെയുള്ളത് സിനിമയെ ഗൗരവത്തോടെ കാണുന്ന ഒരുകൂട്ടം നല്ല ചെറുപ്പക്കാരാണല്ലോ. തൊട്ടപ്പൻ കാണാൻ കാത്തിരിക്കുന്നു. രഘുവിന്റെ ചിത്രമുള്ള പോസ്റ്റർ ഇതോടൊപ്പം, കൂടെ എന്റെ മനസ്സുനിറഞ്ഞ ആശംസകളും!

ഒരു 'നാടോടിക്കാറ്റ്' പോലെയാണ് രഘുനാഥ് പലേരി. എപ്പോൾ വരുമെന്നോ, വന്നാൽ എത്രനേരം നിൽക്കുമെന്നോ ഒന്നും പറയാൻ പറ്റില്ല....

Posted by Sathyan Anthikad on Friday, May 17, 2019