LiveTV

Live

Entertainment

‘ഫ്രീ ആയോ മാഷേ, ‍ഞാൻ പൊറത്ത്ണ്ട്’; ‘തമാശ’ ടീസർ പുറത്ത്

‘ഫ്രീ ആയോ മാഷേ, ‍ഞാൻ പൊറത്ത്ണ്ട്’; ‘തമാശ’ ടീസർ പുറത്ത്

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റൊമാന്റിക്ക് കോമഡി ചിത്രം തമാശയുടെ ടീസർ പുറത്തിറങ്ങി. വിനയ് ഫോർട്ടിനെ നായകനാക്കി നവാഗതനായ അഷ്റഫ് ഹംസ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് ദെെർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്.

ചിത്രത്തിൽ കോളജ് അദ്ധ്യാപകനായി എത്തുന്ന വിനയ് ഫോര്‍ട്ടിന് പുറമെ, ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായും നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായു വേഷമിടുന്നു.

നേരത്തെ മുഹ്സിൻ പരാരി എഴുതി, റെക്സ് വിജയൻ-ഷഹബാസ് അമൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സമീര്‍ താഹിര്‍, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഈദ് റിലീസായി തിയറ്ററുകളിലെത്തും.