LiveTV

Live

Entertainment

മാര്‍ഗംകളി വേഷത്തില്‍ മോഹന്‍ലാല്‍; “ഇട്ടിമാണി മെയ്ഡ് ഇൻ ചൈന” ഫസ്റ്റ് ലുക്ക്‌ 

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 മാര്‍ഗംകളി വേഷത്തില്‍ മോഹന്‍ലാല്‍; “ഇട്ടിമാണി മെയ്ഡ് ഇൻ ചൈന” ഫസ്റ്റ് ലുക്ക്‌ 

മോഹന്‍ലാല്‍ നായകനാകുന്ന "ഇട്ടിമാണി മെയ്ഡ് ഇൻ ചൈന" ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി. മാര്‍ഗംകളി വേഷത്തില്‍ 'സുന്ദരി'യായി നില്‍ക്കുന്ന ലാലാണ് ചിത്രത്തിലുള്ളത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിബി ജോജുവാണ് തിരക്കഥയെുതി സംവിധാനം ചെയ്യുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂര്‍ ഭാഷയുമായി ലാലെത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ഹണി റോസാണ് നായികയായി എത്തുന്നത്. രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Ittymaani Made In China First Look Poster

Posted by Mohanlal on Friday, May 17, 2019