LiveTV

Live

Entertainment

ഉണ്ടയുടെ ടീസറിന് ഇന്ന് ഗ്രാന്‍ഡ് റിലീസ്; മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് പുറത്ത് വിടും

ഉണ്ടയുടെ ടീസറിന് ഇന്ന് ഗ്രാന്‍ഡ്  റിലീസ്; മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് പുറത്ത് വിടും

മമ്മൂട്ടി ആരാധകരുടെ ആകാംക്ഷക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ടീസര്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് റിലീസ് ചെയ്യും. മലയാളത്തിന്റെ ബിഗ് എംസായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലൂടെയാകും ഉണ്ടയുടെ ടീസര്‍ പുറത്ത് വിടുക. മമ്മൂട്ടിയുടെ സ്ഥിരം പൊലീസ് കഥകളില്‍ നിന്നും മാറി ഒരു വേറിട്ട പൊലീസ് ചിത്രമായിരിക്കും ഉണ്ടയെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററുകളില്‍ നിന്നും ലഭിക്കുന്ന സൂചന.

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. അനുരാഗ കരിക്കിന്‍വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് പറയുന്നത്. ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ഉണ്ടയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം വരുന്ന ഈദിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.