LiveTV

Live

Entertainment

കളര്‍ഫുള്ളായി പൃഥ്വി; ബ്രദേഴ്സ് ഡേയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്

കളര്‍ഫുള്ളായി പൃഥ്വി; ബ്രദേഴ്സ് ഡേയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പൃഥ്വിരാജ് സുകുമാരന്‍ ലൂസിഫറിന് ശേഷം വെള്ളിത്തിരയിലെത്തുന്ന ബ്രദേഴ്സ് ഡേ ഒരു ഫാമിലി എന്‍റര്‍ടെയിനറായിരിക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചായാഗ്രഹണം ജിത്തു ദാമോദരന്‍ നിര്‍വഹിക്കുന്നു.

#BrothersDay First Look. Coming soon!

Posted by Prithviraj Sukumaran on Wednesday, May 15, 2019

കളര്‍ഫുള്ളായ പോസ്റ്ററില്‍ വളരെ പ്ലസന്‍റായ ലുക്കിലാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബുള്ളറ്റ് ക്ലാസിക്കില്‍ ചാരി നില്‍ക്കുന്ന പൃഥ്വി ആക്ഷന്‍ ഹൊറര്‍ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളില്‍ നിന്നും മാറി ഹ്യൂമര്‍ ഫാമിലി ടച്ചുള്ള ഒരു കഥാപാത്രം തെരഞ്ഞെടുത്തിരിക്കുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. 4 മ്യൂസിക്കിലൂടെ നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.