LiveTV

Live

Entertainment

സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കല്‍; വൈറസിന്റെ രണ്ടാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കല്‍; വൈറസിന്റെ രണ്ടാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

നിപ രോഗം ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ വേഷത്തില്‍ റിമ കല്ലിങ്കല്‍. ലിനിയുടെ ജീവിതം കൂടി ഭാഗമാകുന്ന വൈറസില്‍ ആ വേഷമഭിനയിക്കുന്ന റിമ കല്ലിങ്കലിന്റെ ലുക്കോടെയാണ് പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ നടി രേവതിയുടെ ആരോഗ്യ മന്ത്രി ശൈലജയുടെ കാരക്ടര്‍ ലുക്ക് വലിയ ശ്രദ്ധ നേടിയിരുന്നു. രണ്ട് പേരും തമ്മിലെ രൂപ സാദ്യശ്യമായിരുന്നു ആദ്യത്തെ കാര്കടര്‍ പോസ്റ്ററിനെ വേറിട്ടതാക്കിയത്.

ആഷിഖ് അബു-റിമ കലിങ്കലിന് കീഴിലുള്ള ഒപിഎം സിനിമാസിന്റെ ബാനറിൽ മുഹ്‌സിൻ പരാരിയും, ഷർഫുവും, സുഹാസും രചിച്ച വൈറസ് 2018 മെയ് മാസത്തിൽ കേരളത്തെ ഭീതിയിലാഴ്ത്തി കടന്നു പോയ നിപ പ്രമേയമാക്കുന്ന സിനിമയാണ്. മലയാള സിനിമയിലെ പ്രമുഖ അഭിനേതാക്കൾ അണി നിരക്കുന്ന വൈറസിന്റെ ട്രെയിലര്‍ ഇതിനോടകം മുപ്പത് ലക്ഷത്തിലധികം പേരാണ് കണ്ടത്. സുഷിൻ ശ്യാം സംഗീതം നൽകിയിരിക്കുന്ന വൈറസിന്റെ ഛായാഗ്രഹണം രാജീവ് രവിയും ഷൈജു ഖാലിദും ചേര്‍ന്നാണ്. എഡിറ്റ്-സൈജു ശ്രീധരൻ.

ചിത്രം ജൂൺ 7ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.