LiveTV

Live

Entertainment

കാത്തിരിപ്പിനറുതി; മമ്മൂട്ടി നായകനായ ഉണ്ടയുടെ ടീസര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിനറുതി;  മമ്മൂട്ടി നായകനായ ഉണ്ടയുടെ ടീസര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു

അനുരാഗ കരിക്കിൻവെള്ളത്തിന് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ ടീസര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 16 വ്യാഴാഴ്ച്ചയാണ് ടീസര്‍ പുറത്തിറക്കുക. ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ഉണ്ടയില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വരിക. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്.

ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ഉണ്ടയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം വരുന്ന ഈദിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.