LiveTV

Live

Entertainment

“എല്ലാമൊന്നും തള്ളല്ല”.. കുട്ടിമാമയിലെ ഗാനം കാണാം

വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്.

“എല്ലാമൊന്നും തള്ളല്ല”.. കുട്ടിമാമയിലെ ഗാനം കാണാം

ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന കുട്ടിമാമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പാടേ തള്ളണ്ടാ ചൊല്ലുന്ന കാര്യ’മെന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് അച്ചു രാജാമണി ഈണം പകര്‍ന്നു. വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചത് ഗോകുലം ഗോപാലനാണ്.

മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വരുണാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മെയ് 17ന് ചിത്രം തിയേറ്ററുകളിലെത്തും.