LiveTV

Live

Entertainment

ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മൂന്ന് നായികമാര്‍; നായക വേഷത്തില്‍ ജേക്കബ് ഗ്രിഗറി 

ഷംസു സെയ്ബ ഒരുക്കുന്നചിത്രത്തിന്റെ പേര് ഉടന്‍ പുറത്ത് വിടും

ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മൂന്ന് നായികമാര്‍; നായക വേഷത്തില്‍ ജേക്കബ് ഗ്രിഗറി 

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ മൂന്ന് നായികമാരുണ്ടെന്നാണ് ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അനു സിത്താര, നിഖില വിമല്‍, അനുപമ പരമേശ്വരന്‍ എന്നിവരായിരിക്കും ചിത്രത്തിലെ മുന്ന് നായികമാര്‍. ജേക്കബ് ഗ്രിഗറിയാവും ചിത്രത്തില്‍ നായകന്‍.

ദുൽഖർ സൽമാന്റെ ആദ്യ നിര്‍മ്മാണം; സിനിമയുടെ പൂജ നടന്നു 
Also Read

ദുൽഖർ സൽമാന്റെ ആദ്യ നിര്‍മ്മാണം; സിനിമയുടെ പൂജ നടന്നു 

അശോകന്റെ ആദ്യരാത്രി എന്നാണ് ചിത്രത്തിന്റെ പേരെന്ന് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതായുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ചിത്രത്തിന്റെ പേര് ഉടന്‍ തന്നെ അനൌണ്‍സ് ചെയ്തേക്കും. നവാഗതനായ ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആലുവയില്‍ പുരോഗമിക്കുകയാണ്. വിജയരാഘവന്‍, ശ്രീലക്ഷ്മി, സുധീഷ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.