LiveTV

Live

Entertainment

മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പിന് രണ്ടാം ഭാഗം വരുന്നു

മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പിന് രണ്ടാം ഭാഗം വരുന്നു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ എന്നും ഒന്നും സ്ഥാനമാണ് മണിച്ചിത്രത്താഴിന്. ഈ കഥയ്ക്ക് രണ്ടാം ഭാഗം വരികയാണ്. മലയാളത്തിലല്ല. ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ ചിത്രത്തിനാണ് രണ്ടാം ഭാഗം ഒരുക്കുന്നത്.

മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഫാസിലാണ് സംവിധാനം ചെയ്തത്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, എന്നിങ്ങനെ പലഭാഷകളിലും റീമേയ്ക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ ഹിന്ദിയില്‍ നിര്‍മ്മിച്ച മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം ഭൂല്‍ ഭുലയ്യ എന്ന പേരില്‍ പ്രിയദര്‍ശനായിരുന്നു ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. അക്ഷയ് കുമാറും വിദ്യാ ബാലനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ചിത്രത്തിന് രണ്ടാം ഭാഗം പ്രിയദര്‍ശനല്ല സംവിധാനം ചെയ്യുക. ഫര്‍ഹാദ് സാമ്ജിയാവും ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും സംവിധാനം ചെയ്യുന്നതും. ഫര്‍ഹാദ് ഒരുക്കുന്ന ഹൌസ്ഫുള്‍ 4 ന്റെ ചിത്രീകരണത്തിന് ശേഷമായിരിക്കും ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗത്തിലെ അഭിനേതാക്കളെ തീരുമാനിക്കുക.