LiveTV

Live

Entertainment

നോമ്പു നോറ്റ് എ.ആര്‍ റഹ്‍മാന്‍ കാനില്‍; ഇഫ്താര്‍ വിരുന്നൊരുക്കി ഫെസ്റ്റിവല്‍ അധികൃതര്‍  

നോമ്പു നോറ്റ്  എ.ആര്‍ റഹ്‍മാന്‍ കാനില്‍; ഇഫ്താര്‍ വിരുന്നൊരുക്കി  ഫെസ്റ്റിവല്‍ അധികൃതര്‍  

ഓസ്‌കാര്‍ പുരസ്കാര ജേതാവ് എ.ആര്‍ റഹ്‍മാന് ഇഫ്താര്‍ വിരുന്നൊരുക്കി കാന്‍ ഫെസ്റ്റിവല്‍ അധികൃതര്‍. കാനില്‍ നോമ്പ് നോറ്റ് ചടങ്ങിനെത്തിയ റഹ്‍മാനിനാണ് കാന്‍ ഫെസ്റ്റിവല്‍ അധികൃതര്‍ വിഭവസമൃദ്ധമായ ഇഫ്താര്‍ വിരുന്നൊരുക്കിയത്. നോമ്പ് അവസാനിപ്പിച്ച ശേഷം ഒമ്പതു മണിയോടെ ഭക്ഷണം കഴിക്കുന്ന ചിത്രം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.

കാന്‍സില്‍ നിന്നുള്ള ഇഫ്താര്‍ എന്ന അടികുറിപ്പോടെ റഹ്‍മാന്‍ പങ്കുവെച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. റഹ്‍‍മാന്‍ സംവിധാനം ചെയ്ത ഇന്ത്യയുടെ ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ചിത്രമായ ‘ലേ മസ്‌കി’ന്റെ പ്രചാരണാര്‍ഥമാണ് അദ്ദേഹം കാനിലെത്തിയത്.