LiveTV

Live

Entertainment

ആന്‍സന്‍ പോള്‍ നായകന്‍; ‘ദി ഗാംബ്ലര്‍’ സൂപ്പര്‍ ഹീറോ ചിത്രമോ?

ടോം ഇമ്മട്ടിയുടെ ദി ഗാംബ്ലറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ആന്‍സന്‍ പോള്‍ നായകന്‍; ‘ദി ഗാംബ്ലര്‍’ സൂപ്പര്‍ ഹീറോ ചിത്രമോ?

അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടന്‍‍ ആന്‍സന്‍ പോള്‍ ആദ്യമായി നായകനാകുന്ന ദി ഗാംബ്ലര്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ടോവിനോ തോമസ് നായകനായ 'ഒരു മെക്‌സിക്കന്‍ അപാരത' ഒരുക്കിയ ടോം ഇമ്മട്ടിയാണ് ദി ഗാംബ്ലര്‍ സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് ആന്‍സണ്‍ പോള്‍ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഔദ്യോഗികമായി ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്.

ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനാണ്. മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതം. പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍. ചിത്രം മെയ് 17ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.