LiveTV

Live

Entertainment

യുവ സംവിധായകൻ റെയില്‍ പാളത്തില്‍ മരിച്ച നിലയിൽ

ഷൈൻ നിഗം നായകനായ അരുണിന്റെ ആദ്യ ചിത്രം ‘തഗ് ലൈഫ്’ ജൂലൈയിൽ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു

യുവ സംവിധായകൻ റെയില്‍ പാളത്തില്‍ മരിച്ച നിലയിൽ

യുവ സംവിധായകനെ റെയില്‍വെ പാളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തി. തന്റെ ആദ്യ സിനിമയുടെ റിലീസിനായി കാത്തിരിക്കുന്ന അരുൺ വർമ്മ എന്ന നവാഗത സംവിധായകനെയാണ് അത്താണി ആനേടത്ത് റെയിൽ പാളത്തിൻമേൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസമായി കാണാതായ അരുണിനു വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്.

സിനിമാലോകത്ത് സജീവമായിരുന്ന അരുണിന്റെ ആദ്യ സിനിമയായ തഗ് ലൈഫ് ജൂലൈയിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലായിരുന്നു. സ്വന്തമായി ഒരു സിനിമ എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരും മുമ്പ് അരുൺ എത്തുന്നത് ഒരുപാട് കാലം സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. അരുണിന്റെ മരണ വാർത്തയുടെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

യുവ സംവിധായകൻ റെയില്‍ പാളത്തില്‍ മരിച്ച നിലയിൽ

ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇറങ്ങിയ തഗ് ലൈഫ്, സ്വപ്നങ്ങളുടെ പിറകെ പോകുന്ന ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രമാണ്. ഷൈൻ നിഗം നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ആകാശ് ജോൺ കെന്നടിയാണ്.