LiveTV

Live

Entertainment

‘ഉയരെ’യെ ചവിട്ടി താഴ്ത്താനായി വ്യാജൻ

ഫേസ്ബുക്ക് വഴി പ്രചരിക്കപ്പെടുന്ന സിനിമയുടെ കോപ്പി ഇതുവരെ എഴുന്നൂറോളം പേർ ഷെയർ ചെയ്തെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

‘ഉയരെ’യെ ചവിട്ടി താഴ്ത്താനായി വ്യാജൻ

തിയറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമായ ‘ഉയരെ’യുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നു. ഫേസ്ബുക്ക് വഴി പ്രചരിക്കപ്പെടുന്ന സിനിമയുടെ കോപ്പി ഇതുവരെ എഴുന്നൂറോളം പേർ ഷെയർ ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

പുതുമുഖ സംവിധായകൻ മനു അശോകൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. കഴിഞ്ഞ മാസം 26ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോഴും ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്.

‘ഉയരെ’യെ ചവിട്ടി താഴ്ത്താനായി വ്യാജൻ

‌ആസിഡ് അക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമായ ഉയരെ എസ്.ക്യൂബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ തിരക്കഥ ഒരുങ്ങിയ ചിത്രത്തിൽ സിദ്ദീഖ്, പ്രതാപ് പോത്തൻ, പ്രേംപ്രകാശ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.