LiveTV

Live

Entertainment

വരുന്നു... ഫഹദ്-പാർവ്വതി കൂട്ടുകെട്ടിൽ ‘ടേക്ക് ഓഫ്’ സംവിധായകന്റെ പുതിയ ചിത്രം

ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

വരുന്നു... ഫഹദ്-പാർവ്വതി കൂട്ടുകെട്ടിൽ ‘ടേക്ക് ഓഫ്’ സംവിധായകന്റെ പുതിയ ചിത്രം

പ്രേക്ഷകഹൃദയം കീഴടക്കിയ ചിത്രമായിരുന്നു കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘ടേക്ക് ഓഫ്’. ഒട്ടേറെ നിരൂപണങ്ങളും അതിലേറെ പ്രശംസകളും ഏറ്റുവാങ്ങിയ ചിത്രം നവാഗത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കിയതായിരുന്നു. മുമ്പ് ഒട്ടേറെ സിനിമയുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും സംവിധാന രംഗത്തെ അദ്ദേഹത്തിന്റെ ആദ്യ കയ്യൊപ്പായിരുന്നു ചിത്രം.

പാർവ്വതി തിരുവോത്ത്, ഫഹദ് ഫാസിൽ, കുഞ്ചാക്കോബോബൻ, ആസിഫ് അലി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രം ഇറാഖിലെ യുദ്ധമേഖലയിൽ നിന്നും രക്ഷപ്പെടുന്ന മലയാളി നഴ്സുമാരുടെ കഥയാണ് പറഞ്ഞത്.

വരുന്നു... ഫഹദ്-പാർവ്വതി കൂട്ടുകെട്ടിൽ ‘ടേക്ക് ഓഫ്’ സംവിധായകന്റെ പുതിയ ചിത്രം

ഇപ്പോഴിതാ മഹേഷ് നാരായണൻ ഇപ്പോൾ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മഹേഷ് നാരായണൻ തന്നെയാണ് കഥ എഴുതിയിരിക്കുന്നത്.

ഹിറ്റുകള്‍ മാത്രം സമ്മാനിക്കുന്ന താരങ്ങളായ പാർവ്വതി തിരുവോത്തും ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നു എന്നുള്ളതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ടേക്ക്ഓഫിന്റെ നിർമ്മാതാവ് ആന്റോ ജോസഫ് തന്നെയാണ് പുതിയ മഹേഷ് നാരായണൻ ചിത്രവും നിര്‍മ്മിക്കുന്നത്. ജൂലെെയിൽ ചിത്രീകരണം തുടങ്ങുമെന്നാണ് മഹേഷ് നാരായണൻ അറിയിച്ചിരിക്കുന്നത്.