LiveTV

Live

Entertainment

നടന്‍ സൗബിൻ ഷാഹിർ പിതാവായി; ആണ്‍കുഞ്ഞ് പിറന്നു 

നടന്‍ സൗബിൻ ഷാഹിർ പിതാവായി; ആണ്‍കുഞ്ഞ് പിറന്നു 

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ പിതാവായി. സൗബിനും ഭാര്യ ജാമിയ സാഹിറിനും ആൺകുഞ്ഞാണ് പിറന്നത്. 'ഇറ്റ്സ് എ ബോയ്' എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നിൽക്കുന്ന സൗബിന്‍റെ ചിത്രം സഹിതമാണ് ഇന്‍സ്റ്റാഗ്രാം വഴി വാര്‍ത്ത പുറത്ത് വന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇത് വരെ പുറത്ത് വന്നിട്ടില്ല. 2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം.

നടന്‍ സൗബിൻ ഷാഹിർ പിതാവായി; ആണ്‍കുഞ്ഞ് പിറന്നു 

സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയര്‍ന്നു. സൗബിൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പറവ സംവിധായകന്‍ എന്ന നിലയില്‍ അടയാളപ്പെടുത്തിയിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സൗബിൻ സ്വന്തമാക്കി.