LiveTV

Live

Entertainment

ഇഷ്ക്ക് നിറച്ച് ഷെയ്ന്‍; റിലീസ് തിയതി പ്രഖ്യാപിച്ചു

ഇഷ്ക്ക് നിറച്ച് ഷെയ്ന്‍; റിലീസ് തിയതി പ്രഖ്യാപിച്ചു

ഏറെ ശ്രദ്ധിക്കപ്പെട്ട കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം ഇഷ്‌കിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം മെയ് 17 ന് തിയേറ്ററുകളിലെത്തും. ആന്‍ ശീതളാണ് ചിത്രത്തില്‍ ഷെയ്‌ന് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു.

നവാഗതനായ അനുരാജ് മനോഹര്‍ ആണ് ‘ഇഷ്‌ക്’ സംവിധാനം ചെയ്യുന്നത്. രതീഷ് രവിയുടെതാണ് തിരക്കഥ. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും താരനിരയിലുണ്ട്. സംഗീതം ജെയ്ക്‌സ് ബിജോയ്. മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.