LiveTV

Live

Entertainment

റഹ്‍മാന്‍റെ സസ്പെന്‍സ് ത്രില്ലര്‍ സെവന്‍ തിയറ്ററുകളിലേക്ക്; ട്രയിലര്‍ കാണാം

നഗരത്തിലെ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾക്കെതിരെ അന്വേഷിക്കാൻ എത്തുന്ന പോലീസുകാരനാണ് റഹ്‍മാന്‍

റഹ്‍മാന്‍റെ സസ്പെന്‍സ് ത്രില്ലര്‍ സെവന്‍ തിയറ്ററുകളിലേക്ക്; ട്രയിലര്‍ കാണാം

തെന്നിന്ത്യന്‍ സൂപ്പര്‍ താരം റഹ്‍മാന്‍ നായകനാവുന്ന സസ്‍പെന്‍സ് ത്രില്ലറായ സെവന്‍ തിയറ്ററുകളിലേക്ക്. തെന്നിന്ത്യ മുഴുവന്‍ ആരാധകനുള്ള റഹ്‍മാന്‍ നായകനാകുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് സൈക്കോ ത്രില്ലറായ ചിത്രത്തിൽ പൊലീസ് കമ്മീഷണറായാണ് റഹ്മാൻ എത്തുന്നത്. വിജയ് പ്രകാശ് എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ ട്രയിലര്‍ ഈയിടെ പുറത്തുവിട്ടിരുന്നു.

ചിത്രം തെലുങ്കിലും തമിഴിലിലും റിലീസിനെത്തും. നിസ്സാർ ഷാഫിയുടെ ആദ്യ സംവിധാന സംരംഭമാണ് സെവൻ. ചിത്രത്തിന്റെ രചയിതാവും നിസ്സാർ ഷാഫി തന്നെയാണ്. കിരൺ സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മ, ജവഹർ ജക്കം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് നായകൻ ഹവിഷ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്., റെജീന കസാണ്ടറെ, നന്ദിത ശ്വേതാ, അതിധി ആര്യ, അനീഷാ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണ് ചിത്രത്തിൽ വേഷമിടുന്നത്. നഗരത്തിലെ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾക്കെതിരെ അന്വേഷിക്കാൻ എത്തുന്ന പൊലീസുകാരനാണ് റഹ്‍മാന്റെ കഥാപാത്രം.

വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലുള്ള ആറു പെൺകുട്ടികൾ പരാതിയുമായി ഒരു പൊലീസ് സ്റ്റേഷനിൽ എത്തുന്നതും അവരുടെ പരാതികൾ അന്വേഷിക്കുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം.