LiveTV

Live

Entertainment

ദുൽഖർ സൽമാന്റെ ആദ്യ നിര്‍മ്മാണം; സിനിമയുടെ പൂജ നടന്നു 

ദുൽഖർ സൽമാന്റെ ആദ്യ നിര്‍മ്മാണം; സിനിമയുടെ പൂജ നടന്നു 

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ സിനിമാ നിര്‍മ്മാണ സംരംഭത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. അഭിനയകളരി വിട്ട് സിനിമാ നിര്‍മ്മാണത്തിലേക്കുള്ള നടന്‍ ദുല്‍ഖറിന്റെ ആദ്യ ഇന്നിങ്സിനാണ് ഇന്ന് തുടക്കമായത്. ദുല്‍ഖറിന്റെ ഭാര്യ അമാല്‍, നടന്‍ സണ്ണി വെയ്ന്‍, ഡി.ജെ. ശേഖര്‍, വിജയരാഘവന്‍, ജേക്കബ് ഗ്രിഗറി എന്നിവര്‍ പൂജ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മെയ് മാസത്തിലാകും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. നിര്‍മ്മാണ സംരംഭത്തിനായി നല്‍കുന്ന ബാനര്‍ വൈകാതെ പുറത്തിറക്കുമെന്നും ദുല്‍ഖര്‍ അറിയിച്ചു. നവാഗതനായ ഷംസു സെയ്ബയാണ് ദുല്‍ഖറിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുക.

Also read: നടൻ ദുൽഖർ സൽമാൻ നിർമാതാവാകുന്നു; ആദ്യ ചിത്രത്തില്‍ നിങ്ങള്‍ക്കും അഭിനയിക്കാം!