LiveTV

Live

Entertainment

അതിമനോഹരം ഈ പാട്ടും ഭാവനയും

തൃഷയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച ‘96’ എന്ന തമിഴ് സിനിമയുടെ കന്നട റീമേക്കായ ‘99’ ലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.

അതിമനോഹരം ഈ പാട്ടും ഭാവനയും

തെന്നിന്ത്യന്‍ താരസുന്ദരി ഭാവനയും ഗണേഷും ഒന്നിച്ചഭിനയിച്ച കന്നട സിനിമ 99ലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ന്യൂ ജനറേഷന്റെ വാനമ്പാടിയായ ശ്രേയാ ഘോഷാല്‍ അതിമനോഹരമായി പാടിയ നാസനിഹകേ എന്നു തുടങ്ങുന്ന പാട്ടിന് വരികളെഴുതിയത് കവിരാജാണ്.

അതിമനോഹരം ഈ പാട്ടും ഭാവനയും

തൃഷയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച '96' എന്ന തമിഴ് സിനിമയുടെ കന്നടയാണ് '99'. വിവാഹത്തിനു ശേഷം ഭാവന അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രണയത്തിന് മറ്റൊരു തലം തന്നെ നിര്‍വ്വചിച്ച ചിത്രത്തിലെ 'കാതലെ കാതലെ' എന്ന ചിന്‍മയി ആലപിച്ച ഗാനം സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം നേടിയിരുന്നു. ഈ ഗാനത്തിന്റെ കന്നട പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്.

അര്‍ജുന്‍ ജന്യ സംഗീതം നല്‍കിയ ഗാനം യൂ ട്യൂബില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മികച്ച പ്രതികരണം നേടി. ഒന്നരലക്ഷത്തോളം ആളുകള്‍ കണ്ട ഗാനത്തിന്റെ ലിറിക് വീഡിയോക്കും നല്ല പ്രതികരണം ലഭിച്ചിരുന്നു.

Also read: റാമും ജാനുവും ഇനി കന്നഡയില്‍; 99 ട്രെയിലര്‍ കാണാം

Also read: റാമും ജാനുവും കന്നഡയിലെത്തുമ്പോള്‍; 99 ആദ്യ ഗാനം പുറത്തിറങ്ങി