LiveTV

Live

Entertainment

‘ഫഹദ് ഗംഭീരം, തിരിച്ചറിയാന്‍ വൈകി പോയി’; താരത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകന്‍ നിതേഷ് തിവാരി

‘ഫഹദ് ഗംഭീരം, തിരിച്ചറിയാന്‍ വൈകി പോയി’; താരത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകന്‍ നിതേഷ് തിവാരി

മലയാള യുവതാരം ഫഹദ് ഫാസിലിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ നിതേഷ് തിവാരി. ട്വിറ്റര്‍ പേജിലൂടെയാണ് ഫഹദിനെ പ്രശംസിച്ച് സംവിധായകന്‍ രംഗത്തെത്തിയത്. ഫഹദ് ഫാസില്‍ ഏത് കഥാപാത്രം അവതരിപ്പിച്ചാലും ഗംഭീരമാണ്, തിരിച്ചറിയാന്‍ വൈകിപ്പോയെന്നും പക്ഷേ താന്‍ ഇപ്പോള്‍ ഫഹദിന്റെ വലിയ ആരാധകനായി മാറിയെന്നും തിവാരി കുറിച്ചു. ഇനിയും ഇത്തരം സിനിമകള്‍ ചെയ്ത് തങ്ങളെ ആസ്വദിപ്പിക്കണമെന്നും സംവിധായകന്‍ ട്വിറ്ററില്‍ ആവശ്യപ്പെടുന്നുണ്ട്.

ഫഹദ് ഫാസിലിനെ കുറിച്ചുളള ദംഗല്‍ സംവിധായകന്റെ ട്വിറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ ഫഹദിന്റെ പഴയ സിനിമകളും കാണണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊണ്ടി മുതലും ദൃക്സാക്ഷിയും, കാര്‍ബണ്‍, ചാപ്പാകുരിശ്, നോര്‍ത്ത് 24 കാതം, ആമേന്‍ തുടങ്ങിയ ഫഹദിന്റെ സിനിമകളും കാണണമെന്നാണ് ദംഗല്‍ സംവിധായകനോട് ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച ചില്ലര്‍ പാര്‍ട്ടിയാണ് നിതേഷ് തിവാരിയുടെ ആദ്യ സിനിമ. ഈ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ഭൂത് നാഥ് റിട്ടേണ്‍സ്, ദങ്കല്‍ എന്നിവയാണ് നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങള്‍. അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് ആണ് ഫഹദ് ഫാസിലിന്റെ ഇനി പുറത്തിറങ്ങാനുള്ള സിനിമ.