LiveTV

Live

Entertainment

പാര്‍വതീ..നിങ്ങള്‍ അത്ഭുതപ്പെടുത്തുന്നു, അസൂയപ്പെടുത്തുന്നു; അപ്പാനി ശരതിന്റെ കുറിപ്പ്

മൊയ്തീൻ മുതൽ ഞാൻ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഈ അഭിനേത്രി

 പാര്‍വതീ..നിങ്ങള്‍ അത്ഭുതപ്പെടുത്തുന്നു, അസൂയപ്പെടുത്തുന്നു; അപ്പാനി ശരതിന്റെ കുറിപ്പ്

ഉയരെ തിയറ്ററുകളില്‍ നിന്നിറങ്ങി ഹൃദയങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഒപ്പം ആസിഡ് ആക്രമണത്തിനിരയായി അതിനെ ജീവിച്ച പല്ലവി രവീന്ദ്രനും. പല്ലവിയെ അവതരിപ്പിച്ച പാര്‍വതി തന്നെയാണ് ഏറ്റവും കൂടുതല്‍ കയ്യടി നേടുന്നതും. ചിത്രത്തെക്കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായം തന്നെയാണ്. ഇപ്പോള്‍ പാര്‍വതിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അപ്പാനി ശരത്. മൊയ്തീൻ മുതൽ താൻ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് പാര്‍വതിയെന്നും ശരത് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

“പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓർമ്മപ്പെടുത്തലാണ് പാർവതിയുടെ ഓരോ കഥാപാത്രങ്ങളും.. മൊയ്തീൻ മുതൽ ഞാൻ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഈ അഭിനേത്രി … ഞാൻ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കൾ ആക്കുകയാണ് ഈ അഭിനേത്രി.. തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരിൽ inject ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയിൽ തന്റെ സ്പേസ് വരച്ചിടുകകയാണ് ഈ അഭിനേത്രി. Take off .. മൊയ്തീൻ.. ചാർളി… മരിയാൻ… ബാംഗ്ലൂർ ഡേയ്സ്….. എത്ര എത്ര… ഇപ്പൊൾ ഇതാ ഉയരെ.. ഉയിരെടുക്കും ഉയരെ… well-done പാർവതീ… Hats off…”

പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓർമപപെടുത്തലാണ് പാർവതിയുടെ ഓരോ കഥാപാത്രങ്ങളും.. മൊയ്തീൻ മുതൽ ഞാൻ അടങ്ങുന്ന...

Posted by Sarath Appani on Saturday, May 4, 2019