LiveTV

Live

Entertainment

പേളി - ശ്രീനീഷ് വിവാഹം ഇന്ന്

മെയ് 8ന് പാലക്കാട് ശ്രീനിഷിന്റെ വസതിയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ കര്‍മ്മങ്ങള്‍ നടക്കും

പേളി - ശ്രീനീഷ്  വിവാഹം ഇന്ന്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ ജോഡികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹം ഇന്ന്. ആലുവയില്‍ വെച്ച് ക്രിസ്ത്യന്‍ മതാചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടക്കുമെന്നാണ് സൂചന. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരിക്കും വിവാഹവിരുന്ന്. മെയ് 8ന് പാലക്കാട് ശ്രീനിഷിന്റെ വസതിയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ കര്‍മ്മങ്ങള്‍ നടക്കും.

മെയ് 5, 8 തിയതികളിലാണ് വിവാഹമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. തുടര്‍ന്ന് ജനുവരി 16ന് വിവാഹനിശ്ചയം നടന്നതോടെയാണ് സംശയങ്ങള്‍ക്ക് അവസാനമായത്.