LiveTV

Live

Entertainment

അമുദവന്‍ അവാര്‍ഡിലേക്ക്? മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാര നാമനിര്‍ദേശം

മുമ്പ് 28 നാമനിർദ്ദേശങ്ങളിൽ നിന്നായി പതിനഞ്ചു വട്ടം മമ്മൂട്ടി അവസാന റൗണ്ടിൽ എത്തിയിട്ടുണ്ട്

അമുദവന്‍ അവാര്‍ഡിലേക്ക്? മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാര നാമനിര്‍ദേശം

പേരൻപിലെ അമുദവൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം. ഇതോടെ ഇരുപത്തിയൊമ്പതാം നാമനിർദ്ദേശമാണ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത്. ദേശീയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ഏറ്റവുമധികം ലഭിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി.

മുമ്പ് 28 നാമനിർദ്ദേശങ്ങളിൽ നിന്നായി പതിനഞ്ചു വട്ടം മമ്മൂട്ടി അവസാന റൗണ്ടിൽ എത്തിയിട്ടുണ്ട്. ഇതും റെക്കോർഡാണ്. അതിൽ തന്നെ മൂന്നു വട്ടം ദേശീയ പുരസ്കാരം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള മോഹൻലാൽ 12 തവണ അവസാന റൗണ്ടിലെത്തുകയും രണ്ട് വട്ടം പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. ഇത് മലയാളത്തിന് തന്നെ അഭിമാനിക്കാവുന്ന നേട്ടങ്ങളാണ്.

മമ്മൂട്ടിയെ കൂടാതെ പാപ്പയെ അവതരിപ്പിച്ച സാധന, മികച്ച സംവിധായകനായി റാം, മികച്ച ചിത്രം, ഛായാഗ്രാഹണം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിലും പേരന്‍പിന് നാമനിർദ്ദേശമുണ്ട്. നാലു വട്ടം പുരസ്കാരം കരസ്ഥമാക്കിയ അമിതാഭ് ബച്ചനാണ് ഏറ്റവുമധികം തവണ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ നടനാണ്.