LiveTV

Live

Entertainment

ഒമര്‍ ലുലു നിര്‍മ്മാതാവാകുന്നു; സംവിധാനം റോഷ്നി ദിനകര്‍

 ഒമര്‍ ലുലു നിര്‍മ്മാതാവാകുന്നു; സംവിധാനം റോഷ്നി ദിനകര്‍

ഹാപ്പി വെഡ്ഡിങ്, ഒരു അഡാറ് ലവ്, ചങ്ക്സ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ഒമര്‍ ലുലു നിര്‍മ്മാതാവാകുന്നു. ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ് എന്ന ബാനറിലാണ് ആദ്യമായി സിനിമ നിര്‍മ്മാണത്തിലേക്കൊരുങ്ങുന്നത്. ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് പൃഥിരാജ്-പാര്‍വതി കൂട്ടുക്കെട്ടിലെത്തിയ മൈ സ്റ്റോറിയുടെ സംവിധായിക റോഷ്‌നി ദിനകറാണ്. റോഷ്നിയുടെ രണ്ടാമത്തെ ചിത്രമാണ് വരാനിരിക്കുന്ന പുതുമുഖ ചിത്രം. മുഴുവനായും പുതുമുഖങ്ങളെ അണിനിരത്തികൊണ്ടുള്ള ചിത്രത്തിന്റെ പേര് പ്രേക്ഷകരില്‍ നിന്നും സ്വീകരിക്കാനാണ് തീരുമാനമെന്നും ഒമര്‍ ലുലു പുതിയ സിനിമയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് അറിയിച്ചു.

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക പേജ് വഴിയാണ് നിര്‍മ്മാതാവായ ഒമര്‍ ലുലുവും സംവിധായിക റോഷ്നി ദിനകറും പുതിയ പ്രഖ്യാപനം നടത്തിയത്. ഗോപി സുന്ദര്‍ തന്നെയാകും ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കുക. ചിത്രത്തിന്റെ ക്യാമറ വിനോദ് പെരുമാളാണ്. സൗണ്ട് ഡിസൈനിങ് രംഗനാഥ് രവി. ചിത്രത്തിലെ എഡിറ്റിംഗ് ദിലീപ് ടെന്നീസ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ തികച്ചും നാടന്‍ പ്രണയകഥയാണ് പറയുന്നതെന്ന് ഒമര്‍ ലുലു പറഞ്ഞു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് തങ്ങളെന്നും ഒമറും സംവിധായിക റോഷ്നിയും അറിയിച്ചു.