LiveTV

Live

Entertainment

‘മുംതാസ് മരിച്ചു, സോഷ്യല്‍ മീഡിയ കൊന്നു’ ജീവനോടെയുണ്ടെന്ന് താരവും

സിനിമാ നിരൂപകനായ കോമല്‍ നാഹ്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത പങ്കുവെച്ചതോടെയാണ് ബോളിവുഡില്‍ ഇത് ചര്‍ച്ചയായത്

‘മുംതാസ് മരിച്ചു, സോഷ്യല്‍ മീഡിയ കൊന്നു’ ജീവനോടെയുണ്ടെന്ന് താരവും

താരങ്ങളെ കൊല്ലുന്നത് സോഷ്യല്‍ മീഡിയയില്‍ പതിവാണ്. അവസാനം തങ്ങള്‍ മരിച്ചിട്ടില്ലെന്ന് അവര്‍ക്ക് നേരിട്ടെത്തി പറയേണ്ടതായി വരും. എത്ര അബദ്ധം സംഭവിച്ചാലും വ്യാജ വാര്‍ത്തകളുടെ പ്രവാഹത്തിന് ഒരു കുറവുമില്ല. മുന്‍കാല ബോളിവുഡ് നടി മുംതാസ് മരിച്ചെന്ന വ്യാജ വാര്‍ത്തയാണ് ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. താരത്തിന് ആദരാജ്ഞലികളും കണ്ണീര്‍ കമന്‍റുകളും നിറഞ്ഞതോടെ വാര്‍ത്ത തെറ്റാണെന്ന് മുംതാസ് തന്നെ പറയുകയായിരുന്നു.

സിനിമാ നിരൂപകനായ കോമല്‍ നാഹ്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത പങ്കുവെച്ചതോടെയാണ് ബോളിവുഡില്‍ ഇത് ചര്‍ച്ചയായത്. ഇതോടെ മുംതാസിന് ആദരാജ്ഞലി അര്‍പ്പിച്ച് ഏവരും എത്തി. എന്നാല്‍ സംഭവം സത്യമല്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ മിലാപ് സാവേരി വിശദീകരണവുമായി വന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കണ്ണീര്‍ കുറിപ്പുകള്‍ക്ക് അന്ത്യമായത്.

'കേട്ട വാര്‍ത്തകള്‍ ശരിയല്ല. മുംതാസ് ആന്‍റി ജീവിച്ചിരിപ്പുണ്ട്. പൂര്‍ണ ആരോഗ്യവതിയായി. ഇപ്പോള്‍ അവരുമായും അവരുടെ ബന്ധവുമായും സംസാരിച്ചതേ ഉള്ളൂ. ഇപ്പോഴത്തെ ഈ കുപ്രചരണങ്ങള്‍ ഒന്ന് അവസാനിച്ചാല്‍ മതി എന്ന ആഗ്രഹമേ അവര്‍ക്കുള്ളൂ' മിലാപ് ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് കോമല്‍ നാഹ്ത ട്വീറ്റ് പിന്‍വലിക്കുകയും ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്തു.