LiveTV

Live

Entertainment

‘സ്വപ്‌നങ്ങളില്‍ ഇയാള്‍ ധീരനും ക്രൂരനുമാണ്’; ഉണ്ടയുടെ ആദ്യ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

‘സ്വപ്‌നങ്ങളില്‍ ഇയാള്‍ ധീരനും ക്രൂരനുമാണ്’; ഉണ്ടയുടെ ആദ്യ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഉണ്ടയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ പൊലീസ് വേഷങ്ങളില്‍ ഒരാളായി വേഷമിടുന്ന ഷൈന്‍ ടോം ചാക്കോയുടേതാണ് ആദ്യ പോസ്റ്റര്‍. 'സ്വപ്‌നങ്ങളില്‍ ഇയാള്‍ ധീരനും ക്രൂരനുമാണ്.. എന്നാല്‍ അത് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞുവോ?' എന്ന കുറിപ്പോടെയാണ് ഷൈനിന്റെ പുതിയ ലുക്ക് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. ഷൈനിന്റെ ജോജോ സാംസണ്‍ എന്ന കഥാപാത്രം കട്ടി മീശയുമായി പൊലീസ് വേഷത്തില്‍ തന്നെയാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

ജെമിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ഹിറ്റായിരുന്നു. പൊലീസ് വേഷത്തിലാണ് മമ്മൂട്ടി ഉണ്ടയില്‍ വരുന്നത്. സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍ എന്നവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്‍വാന്‍ തിവാരി എന്നിവരും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം വരുന്ന ഈദിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.