LiveTV

Live

Entertainment

ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായി ‘ഉയരെ’; സിനിമ കണ്ട് ശൈലജ ടീച്ചറും പാര്‍വതിയും

തിരുവനന്തപുരം കൈരളി തിയ്യറ്ററിലായിരുന്നു പ്രദര്‍ശനം. മന്ത്രി കെ.കെ ശൈലജ ടീച്ചറും, ഉയരെയിലെ നായിക പാര്‍വതിയും ചിത്രത്തിന്റെ നിര്‍മ്മാതാക്കളും കുട്ടികള്‍ക്കൊപ്പം സിനിമ കാണാനെത്തി.

ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായി ‘ഉയരെ’; സിനിമ കണ്ട്  ശൈലജ ടീച്ചറും പാര്‍വതിയും

വിവിധ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്കായി ഒരുക്കിയ ഉയരെ സിനിമയുടെ പ്രദര്‍ശനം കാണാന്‍ മന്ത്രി കെ.കെ ശൈലജ ടീച്ചറും എത്തി. നടി പാര്‍വതിയും കുട്ടികള്‍ക്കൊപ്പം സിനിമ കണ്ടു.

സധൈര്യം മുന്നോട്ട് സമ്മര്‍ ക്യാംപിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ സിനിമ കാണാനെത്തിയത്. തിരുവനന്തപുരം കൈരളി തിയ്യറ്ററിലായിരുന്നു പ്രദര്‍ശനം. മന്ത്രി കെ.കെ ശൈലജ ടീച്ചറും, ഉയരെയിലെ നായിക പാര്‍വതിയും ചിത്രത്തിന്റെ നിര്‍മ്മാതാക്കളും കുട്ടികള്‍ക്കൊപ്പം സിനിമ കാണാനെത്തി.

ഏത് സാഹചര്യത്തിലും പെണ്‍കുട്ടികള്‍ക്ക് സധൈര്യം മുന്നോട്ട് പോകാന്‍ ഊര്‍ജം പകരുന്നതാണ് സിനിമയെന്ന് മന്ത്രി പറഞ്ഞു. പല്ലവിയെന്ന കഥാപാത്രമാകാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് നടി പാർവതി പറഞ്ഞു. നായികക്കൊപ്പം സിനിമ കാണാന്‍ ആയതിന്റെ സന്തോഷത്തിലാണ് കുട്ടികളും.