LiveTV

Live

Entertainment

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസം റിലീസ്; ‘പി.എം മോദി’ റിലീസ് തിയതി പ്രഖ്യാപിച്ചു 

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസം റിലീസ്; ‘പി.എം മോദി’ റിലീസ് തിയതി പ്രഖ്യാപിച്ചു 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം പി.എം നരേന്ദ്രമോദിയുടെ ഏറ്റവും പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസമായ മെയ് 24നാണ് ചിത്രത്തിന്റെ റിലീസ് തിയതിയെന്നാണ് ഏറ്റവും പുതിയ അറിയിപ്പ്.

വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ മോദിയായെത്തുന്നത്. ചിത്രം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപ്പെടലിനെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു.

പിഎം നരേന്ദ്രമോദി എന്ന ചിത്രം ഒമുങ് കുമാറാണ് സംവിധാനം ചെയ്യുന്നത്. മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഒമുങ്. വിവേക് ഒബ്‌റോയിയുടെ പിതാവും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.