LiveTV

Live

Entertainment

ഗായിക റിമി ടോമി വിവാഹമോചന ഹരജി നല്‍കി

ഗായിക റിമി ടോമി വിവാഹമോചന ഹരജി നല്‍കി

ഗായിക റിമി ടോമി വിവാഹമോചന ഹരജി നല്‍കി. എറണാകുളം കുടുംബകോടതിയിലാണ് കഴിഞ്ഞ മാസം വിവാഹമോചന ഹരജി നല്‍കിയത്. ഇന്ന് കോടതി ഹരജി പരിഗണിച്ചപ്പോള് റിമി ഹാജരായിരുന്നു. കോടതി നടപടികളുടെ ഭാഗമായി കൗണ്‍സിലിങ്ങിനാണ് ഹാജരായത്. പരസ്പര സമ്മതത്തോടെയാണ് ഭര്‍ത്താവ് റോയ്സുമായി പിരിയുന്നതെന്നാണ് ഹരജിയില്‍ നല്‍കിയിട്ടുള്ളത്. 2008 ലായിരുന്നും റോയസ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം.

ഗായിക എന്നതിലപ്പുറം അഭിനയരംഗത്തും റിമി ടോമി ചുവടുവെച്ചിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ജയറാം ചിത്രത്തിലൂടെയായിരുന്നു റിമി അഭിനയരംഗത്തേക്കെത്തുന്നത്.