LiveTV

Live

Entertainment

പെപെയുടെ വക മെയ് ദിനാശംസ, തൊഴിലാളിയായ അച്ഛനൊപ്പം

തൊഴിലാളിയായ തന്റെ അച്ഛന്റെ ചിത്രത്തോട് കൂടിയാണ് താരം മെയ് ദിനാശംസ നേർന്നത്

പെപെയുടെ വക മെയ് ദിനാശംസ, തൊഴിലാളിയായ അച്ഛനൊപ്പം

ആരാധകർക്ക് മെയ് ദിനാശംസയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ‘പെപെ’യായ ആന്റണി വർഗീസ്. എന്നാൽ താരം ചുമ്മാ അങ് തൊഴിലാളി ദിനാശംസ നേർന്നിരിക്കുകയല്ല. തൊഴിലാളിയായ തന്റെ അച്ഛന്റെ ചിത്രത്തോട് കൂടിയാണ് താരം മെയ് ദിനാശംസ നേർന്നത്.

തന്റെ ഒഫിഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരം അച്ഛന്റെ ചിത്ര സഹിതം തൊഴിലാളി ദിനാശംസ നേർന്നത്. ഓട്ടോ തൊഴിലാളിയായ അച്ഛൻ ഉച്ചക്ക് ചോറുണ്ണാൻ എത്തിയപ്പോൾ നിർബന്ധപൂർവം എടുത്ത ചിത്രമാണെന്ന തലക്കെട്ടോടെയാണ് ആന്റണി വർഗീസ് ചിത്രം പങ്കുവെച്ചത്.