LiveTV

Live

Entertainment

രാഷ്ട്രീയം പറയാന്‍ സൂര്യ; എന്‍ജികെ  ട്രെയിലര്‍ പുറത്ത്

സായി പല്ലവി, രകുല്‍ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍

രാഷ്ട്രീയം പറയാന്‍ സൂര്യ; എന്‍ജികെ  ട്രെയിലര്‍ പുറത്ത്

സമകാലീന പ്രസക്തിയുള്ള രാഷ്ട്രീയം വിഷയമാകുന്ന സിനിമകള്‍ക്ക് തമിഴ് സിനിമാ ലോകത്ത് ജനപ്രീതിയേറി വരികയാണ്. യമന്‍, സര്‍ക്കാര്‍, നോട്ട, ഉറിയടി 2, ഇങ്ങനെ തുടരുന്നു ഈ പട്ടിക. ഈ ഗണത്തില്‍ ഏറ്റവും പുതിയ ചിത്രമാണ് സൂര്യ നായകനായി എത്തുന്ന ‘എന്‍ജികെ’. ഏറെ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. യൂട്യൂബില്‍ ഒമ്പത് മില്യണ്‍ വ്യൂസ് നേടിയ ടീസര്‍ വന്‍ ഹിറ്റായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സൂര്യക്ക് പുറമെ സായ് പല്ലവി, രകുല്‍പ്രീത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. പൊളിറ്റിക്‌സും ആക്ഷനും റൊമാന്‍സുമെല്ലാം നിറഞ്ഞൊരു മാസ് ചിത്രമായിരിക്കും എന്‍ജികെ എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്.

സായി പല്ലവി, രകുല്‍ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം. എസ്ആര്‍ പ്രകാശ് ബാബു ആന്റ് എസ്.ആര്‍.പ്രഭുവും ചേര്‍ന്നാണ് നിര്‍മ്മാണം. തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്തമായ വിഷയങ്ങള്‍ ഏറ്റെടുത്തിട്ടുളള സംവിധായകന്‍ സെല്‍വരാഘവനുമൊത്ത് സൂര്യയുടെ ആദ്യ ചിത്രമാണിത്. 2013 ല്‍ പുറത്തിറങ്ങിയ രണ്ടാം ഉലകം ആണ് ഇദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.