LiveTV

Live

Entertainment

‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’ ശബ്ദത്തിനുടമ; ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ ഗോപന്‍ അന്തരിച്ചു

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്… എന്ന പുകയില വിരുദ്ധ പരസ്യത്തിലൂടെയാണ് ഗോപന്‍ എന്ന ഗോപിനാഥന്‍ നായര്‍ ജനശ്രദ്ധ നേടിയത്. സംസ്കാരച്ചടങ്ങുകള്‍ നാളെ ഡല്‍ഹിയില്‍ നടക്കും. തിരുവനന്തപുരം സ്വദേശിയാണ്.

‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’ ശബ്ദത്തിനുടമ; ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ ഗോപന്‍ അന്തരിച്ചു

പ്രമുഖ ഡബ്ബിങ് ആര്‍ടിസ്റ്റും ആകാശവാണി വാര്‍ത്ത വായനക്കാരനുമായിരുന്ന ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. ‌ഡല്‍ഹി മഹ്റൌളിയിലെ ബത്ര ആശുപത്രിയില്‍ വെച്ച് ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കേന്ദ്ര സര്‍‍ക്കാറിന്‍റെ പുകയില വിരുദ്ധ പരസ്യമായ “ഈ നഗരത്തിനിത് എന്ത് പറ്റി?, ചിലയിടത്ത് ചാരം, ചിലയിടത്ത് പുക, എന്താ ആരും ഒന്നും പറയാത്തത്?… ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്… എന്ന പുകയില വിരുദ്ധ പരസ്യത്തിലൂടെയാണ് ഗോപന്‍ എന്ന ഗോപിനാഥന്‍ നായര്‍ ജനശ്രദ്ധ നേടിയത്. സംസ്കാരച്ചടങ്ങുകള്‍ നാളെ ഡല്‍ഹിയില്‍ നടക്കും. തിരുവനന്തപുരം സ്വദേശിയാണ്.

39 വര്‍ഷം ആകാശവാണിയില്‍ വാര്‍ത്താവതാരകനായിരുന്നു, വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോയില്‍ നിന്ന് വിരമിച്ച ശേഷവും എ.ഐ.ആറിന്റേയും ദൂരദര്‍ശന്റേയും പരിപാടികളില്‍ സഹകരിച്ചിരുന്നു. മലയാളത്തിലെ പഴയ ഡല്‍ഹി വാര്‍ത്തകള്‍ സ്ഥിരമായി വായിച്ചുകൊണ്ടിരുന്നത് ഗോപനാണ്.