LiveTV

Live

Entertainment

പുലിക്കോട്ടിലിന്റെ വരികള്‍ക്ക് തുടര്‍ന്നെഴുതുന്ന പരാരി; ‘തമാശ’യിലെ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി  

മെയ് ഒന്നിനു രാവിലെ പത്തു മണിക്കാണ് പാട്ട് റിലീസ് ചെയ്യുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയാണു പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

പുലിക്കോട്ടിലിന്റെ വരികള്‍ക്ക് തുടര്‍ന്നെഴുതുന്ന പരാരി; ‘തമാശ’യിലെ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി  

മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ‘തമാശ’ എന്ന ചിത്രത്തിലെ പാട്ടിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. റൊമാന്റിക്ക് കോമഡി ചിത്രമായ ‘തമാശ’യില്‍ വിനയ് ഫോര്‍ട്ട് കോളജ് അദ്ധ്യാപകനായും ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി, എന്നിവര്‍ നായികമാരായും നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മെയ് ഒന്നിനു രാവിലെ പത്തു മണിക്കാണ് പാട്ട് റിലീസ് ചെയ്യുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയാണു പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

സമീര്‍ താഹിര്‍, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ അഷ്‌റഫ് ഹംസയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഈദ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തും.