LiveTV

Live

Entertainment

സൗബിന്റെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ; ചിത്രീകരണം റഷ്യയില്‍ ആരംഭിച്ചു

സൗബിന്റെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ; ചിത്രീകരണം റഷ്യയില്‍ ആരംഭിച്ചു

സൗബിൻ ഷാഹിർ നായകനായെത്തുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഏപ്രിൽ 29ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ ആരംഭിച്ചു. കണ്ണൂരാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ.

ഫോഴ്സ്, ബദായ് ഹോ, മർഡ് കോ ദർദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25.

സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിനായി ബോളിവുഡിലും തമിഴിലുമടക്കം നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച മലയാളി സാനു ജോൺ വർഗ്ഗീസ് ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംഗും ബിജിബാൽ സംഗീതവും നിര്‍വ്വഹിക്കും. ഹരിനാരായണന്റെതാണ് ഗാന രചന. ജ്യോതിഷ് ശങ്കർ കലാ സംവിധാനവും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനിംഗും റോണക്സ് സേവ്യർ മേക്കപ്പും നിര്‍വഹിക്കും. ജാക്കിയാണ് വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത്.

മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.