LiveTV

Live

Entertainment

തിയേറ്ററും മനസും നിറച്ച് അവ‍ഞ്ചേഴ്സ് എന്റ് ഗെയിം; നാല് ദിവസം കൊണ്ട് ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷന്‍

തിയേറ്ററും മനസും നിറച്ച് അവ‍ഞ്ചേഴ്സ് എന്റ് ഗെയിം; നാല് ദിവസം കൊണ്ട് ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷന്‍

ബോക്സോഫീസില്‍ പണം വാരിക്കൂട്ടുകയാണ് ഹോളിവുഡ് ചിത്രം അവഞ്ചേഴ്സ് എന്‍ഡ് ഗെയിം. 1.2 ബില്യണ്‍ ഡോളറാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി ചിത്രം നേടിയത്.

ഈ മാസം 24 നാണ് അവഞ്ചേഴ്സ് എന്‍ഡ് ഗെയിം തിയേറ്ററിലെത്തിയത്. വടക്കന്‍ അമേരിക്കയിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം ചിത്രം നേടിയത് 350 മില്യണ്‍ ഡോളറാണ്. ചൈനയില്‍ നിന്ന് നേടിയത് 330.5 മില്യണ്‍. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്നായി ചിത്രം 1. 2 ബില്യണ്‍ ഡോളറാണ് വാരിക്കൂട്ടിയത്. റെക്കോര്‍ഡ് കളക്ഷനാണിത്. റിലീസ് ചെയ്ത് നാല് ദിനം കൊണ്ടാണ് ഈ നേട്ടം. 26നാണ് ഇന്ത്യന്‍ തിയറ്ററുകളില്‍ ചിത്രമെത്തിയത്. 53.10 കോടിയാണ് ആദ്യദിനം ഇന്ത്യന്‍ തിയറ്ററുകളില്‍ നിന്നും ലഭിച്ചത്.

അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിന്‍റെ തുടര്‍ച്ചയാണ് റുസ്സോ സഹോദരന്‍മാരൊരുക്കിയ അവഞ്ചേഴ്സ് എന്‍ഡ്ഗെയിം. അവഞ്ചേഴ്സ് പരന്പരയിലെ അവസാന ചിത്രം. ലോകത്തിന്‍റെ നന്മയ്ക്കു വേണ്ടി താനോസിനെ നേരിടാനായി ജീവന്മരണ പോരാട്ടത്തിനായി ഒരുങ്ങിയ അവഞ്ചേഴ്സിന്‍റെ പടയോട്ടം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മികച്ച ദൃശ്യാനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. റോബര്‍ട്ട് ഡൌണി , ക്രിസ് ഇവാന്‍സ്, മാര്‍ക് റുഫല്ലോ, ക്രിസ് ഹെംസ്‌വര്‍ത്ത്, തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.

എന്തായാലും അവഞ്ചേഴ്സ് എന്‍ഡ്ഗെയിം തിയേറ്ററും പ്രേക്ഷകരുടെ മനസും നിറച്ച് മുന്നേറുമ്പോള്‍ ഇനിയും റെക്കോര്‍ഡുകള്‍ കുറിക്കുമെന്നുറപ്പ്.