LiveTV

Live

Entertainment

പൈറസിയെ വെല്ലുവിളിച്ചു മുന്നേറുകയാണ് ഗെയിം ഓഫ് ത്രോൺസ് 

2011ല്‍ തുടങ്ങി കഴിഞ്ഞ ഏഴ് വര്‍ഷത്തോളം ലോകം കീഴടക്കിയ ടെലിവിഷന്‍ സിരീസ് 2019 ഏപ്രില്‍ 15ന് തുടങ്ങുന്ന എട്ടാം സീസണോടെ അന്ത്യം കുറിക്കുകയാണ്.

പൈറസിയെ വെല്ലുവിളിച്ചു മുന്നേറുകയാണ് ഗെയിം ഓഫ് ത്രോൺസ് 

ഗെയിം ഓഫ് ത്രോൺസ് അതിന്റെ അവസാന ലാപ്പിലേക് കുതിക്കുകയാണ്. ആദ്യ രണ്ട് എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞു. കേവലം ഒരു ടിവി സീരിസിനപ്പുറം കഥാപശ്ചാത്തലത്തിലും ആഖ്യാനത്തിലും വ്യത്യസ്തത പുലർത്തുന്ന ഗെയിം ഓഫ് ത്രോൺസ് ഉപകഥകളാലും സമ്പുഷ്ടമാണ്. 2011ല്‍ തുടങ്ങി കഴിഞ്ഞ ഏഴ് വര്‍ഷത്തോളം ലോകം കീഴടക്കിയ ടെലിവിഷന്‍ സിരീസ് 2019 ഏപ്രില്‍ 15ന് തുടങ്ങുന്ന എട്ടാം സീസണോടെ അന്ത്യം കുറിക്കുകയാണ്.

പൈറസിയെ വെല്ലുവിളിച്ചു മുന്നേറുകയാണ് ഗെയിം ഓഫ് ത്രോൺസ് 

ലോകമെങ്ങും റെക്കോർഡ് നിലവാരത്തിൽ ആരാധക വൃന്ദങ്ങളെ സൃഷ്ടിച്ച പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. പരമ്പരയുടെ കഥ, സങ്കീർണമായ കഥാപാത്രങ്ങൾ, അഭിനയം, നിർമ്മാണ മൂല്യങ്ങൾ എന്നിവ നിരൂപക പ്രശംസ നേടി. എന്നാൽ നഗ്നത, അക്രമം എന്നിവയുടെ അതിപ്രസരം കടുത്തവിമർശനവും ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ഗെയിം ഓഫ് ത്രോൺസ് ഇതുവരെ 38 പ്രൈം ടൈം എമ്മി അവാർഡുകൾ നേടിയിട്ടുണ്ട്. മറ്റൊരു പരമ്പരക്കും ഇതുവരെ സാധിക്കാത്ത നേട്ടങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ ടെലിവിഷന്‍ ഇതിഹാസം കൈവരിക്കുന്നത്. ‌2015, 2016 വർഷങ്ങളിൽ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും അതിൽ ഉൾപ്പെടുന്നു.

പൈറസിയെ വെല്ലുവിളിച്ചു മുന്നേറുകയാണ് ഗെയിം ഓഫ് ത്രോൺസ് 

അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ.ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയെ ആസ്പദമാക്കി എച്ച്.ബി.ഒ നിർമിച്ച ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയിലെ ആദ്യ നോവലിന്റെ പേരും ഗെയിം ഓഫ് ത്രോൺസ് എന്നായിരുന്നു.

കഥാസംഗ്രഹം....

സാങ്കൽപിക ഭൂഖണ്ഡങ്ങളായ വെസ്റ്ററോസും എസ്സോസും പശ്ചാത്തലത്തിൽ ചിത്രീകരിച്ച പരമ്പര പ്രധാനമായും മൂന്നു പ്രമേയങ്ങളുമായാണ് പുരോഗമിക്കുന്നത്. വെസ്റ്ററോസിന്റെ ഭരണം കൈയാളുന്ന ഇരുമ്പ് സിംഹാസനം കൈക്കലാക്കാൻ ശക്തരായ രാജകുടുംബങ്ങൾ തമ്മിലുള്ള മത്സരമാണ് ഒന്ന്. സിംഹാസനത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ രാജാവിന്റെ പിൻഗാമികൾ സിംഹാസനം വീണ്ടെടുക്കാൻ നടത്തുന്ന ശ്രമങ്ങൾ ആണ് രണ്ടാമത്തെ പ്രമേയം. വെസ്റ്ററോസിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി ഭൂഖണ്ഡത്തിന്റെ വടക്ക് നിന്ന്‌ ഉയരുന്ന വെല്ലുവിളികളും അതിനെതിരെയുള്ള ചെറുത്തുനിൽപ്പുമാണ് മൂന്നാമത്തെ പ്രമേയം.

പൈറസിയെ വെല്ലുവിളിച്ചു മുന്നേറുകയാണ് ഗെയിം ഓഫ് ത്രോൺസ് 

ഗെയിം ഓഫ് ത്രോൺസിന്റെ ജനപ്രിയത....

2011 മുതൽ ഗെയിം ഓഫ് ത്രോൺസ് ജനപ്രിയതയിൽ മറ്റുള്ള ടിവി സീരിസിനെ പിന്തള്ളിയിരുന്നു. എന്നാൽ 2019ൽ എത്തിനിൽക്കുമ്പോൾ അന്നത്തെ അവസ്ഥ അല്ല ഇന്ന്. ഓൺലൈൻ സ്ട്രീമിങ് രംഗത്ത് വമ്പൻ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് വളരെയധികം ടിവി സീരീസുകൾ പ്രേക്ഷകശ്രദ്ധ ആർജ്ജിച്ചു മുന്നേറുകയാണ്. എന്നാലും ഗെയിം ഓഫ് ത്രോൺസിന്റെ ജനപ്രിയതയിൽ കോട്ടം തട്ടിയിട്ടില്ല. ആദ്യ സീസൺ ഏകദേശം 2.5 ദശ ലക്ഷം ജനങ്ങളാണ് കണ്ടത്. എന്നാൽ 2011ൽ ഏഴാം സീസൺ ആയപ്പോൾ അത് 10.3 ദശലക്ഷമായി ഉയർന്നു. ഏഴാം സീസൺ അവസാന എപ്പിസോഡ് 12 ദശലക്ഷമായും ഉയർന്നു. ഈ ഒദ്യോഗിക കണക്കുകൾക്കുമപ്പുറം ജനങ്ങൾ ഗെയിം ഓഫ് ത്രോൺസ് കണ്ടു കഴിഞ്ഞു എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന വസ്തുത. ഈ കണക്കുകൾ പറയും ഗെയിം ഓഫ് ത്രോൺസിന്റെ ജനപ്രിയത.

പൈറസിയും ഗെയിം ഓഫ് ത്രോൺസും....

പൈറസിയിലൂടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടിവി സീരിസ് എന്ന റെക്കോർഡ് ഗെയിം ഓഫ് ത്രോണ്‍സിനു സ്വന്തമാണ്. ഏഴാം സീസണിന്റെ ആദ്യ എപ്പിസോഡ് ഏകദേശം 91.74 ദശലക്ഷം ആളുകളാണ് കണ്ടത് എന്ന റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇത് വർഷംതോറും കൂടിവരുകയാണ്. എന്നാൽ ഇവയൊന്നും ഗെയിം ഓഫ് ത്രോൺസിനെ ബാധിക്കില്ല എന്നാണ് അണിയറ പ്രവർത്തകരുടെ വാദം. കൂടുതൽ ആളുകളിലേക് ഗെയിം ഓഫ് ത്രോൺസ് എത്തുന്നത് നല്ലതാണ് എന്നും അവരൊക്കെ പിന്നീട് സബ്സ്ക്രൈബ് ചെയ്ത കാണുന്നുണ്ട് എന്നും അണിയറ പ്രവർത്തകർ പറയുന്നു. കഴിഞ്ഞ ഗെയിം ഓഫ് ത്രോൺസ് സീസണുകൾ ഹോട്ട്‌സ്റ്റാറിന് ഇന്ത്യയിൽ ഉണ്ടാക്കിയ വരുമാനം ഈ വസ്തുതയെ സാധൂകരിക്കുന്നുണ്ട്. ഓരോ സീസണും ശരാശരി 100 ദശലക്ഷം ഡോളറാണ് ഗെയിം ഓഫ് ത്രോൺസിന്റെ ബജറ്റ്. യുദ്ധ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഗെയിം ഓഫ് ത്രോൺസ് അങ്ങിനെ പൈറസിയെയും മറ്റുള്ള ടിവി സീരീസുകളെയും പടവെട്ടി മുന്നേറുകയാണ്.