LiveTV

Live

Entertainment

പുറത്തിറങ്ങുന്നു, ഡീഗോയുടെ ‘മറഡോണ’

കാന്‍ ഫിലിം ഫെസ്റ്റിവലിലാകും ആദ്യ പ്രദര്‍ശനം. ഡോക്യുമെന്‍റിയുടെ ടീസര്‍ പുറത്തിറങ്ങി. 

പുറത്തിറങ്ങുന്നു, ഡീഗോയുടെ ‘മറഡോണ’

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ജീവിതം പറയുന്ന പുതിയ ഡോക്യുമെന്‍ററി വരുന്നു. വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലിലാകും ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം. ഇതിനോടകം പുറത്തിറങ്ങിയ ഡോക്യുമെന്‍റിയുടെ ടീസറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

മറഡോണയുടെ ഫുട്ബോള്‍ ജീവിതത്തില്‍ ഇനിയും പുറംലോകം കണ്ടിട്ടില്ലാത്ത 500 മണിക്കൂര്‍ ദൃശ്യങ്ങളില്‍ നിന്നാണ് ഡോക്യുമെന്‍ററി ഒരുങ്ങുന്നത്. ഇറ്റാലിയന്‍ ക്ലബ്, നാപ്പോളിലെ ഇതിഹാസ താരത്തിന്‍റെ കാലഘട്ടമാണ് ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

1984ല്‍ മറഡോണ നാപ്പോളിയുമായി കരാര്‍ ഒപ്പുവയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്രസീലിന്‍റെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ സേനയെ കുറിച്ച് ഡോക്യുമെന്‍ററി ചെയ്ത അതേ സംഘമാണ് ഡിയേഗോ മറഡോണയ്ക്കും പിന്നില്‍.