LiveTV

Live

Entertainment

‘കൂടുതലൊന്നും പറയാൻ പറ്റുന്നില്ല പിള്ളേച്ചാ... ലവ് യു..’; രാജേഷ് പിള്ളക്ക് ഒരു കുറിപ്പ്

ചിത്രം ഇറങ്ങിയതിന് പിറകെ വികാരനിർഭരമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മനു അശോകന്‍

‘കൂടുതലൊന്നും പറയാൻ പറ്റുന്നില്ല പിള്ളേച്ചാ... ലവ് യു..’; രാജേഷ് പിള്ളക്ക് ഒരു കുറിപ്പ്

പാർവതിയെ കേന്ദ്രകഥാപാത്രമാക്കി മനു അശോകൻ ഒരുക്കിയ ചിത്രം ഉയരെ മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിന് പിറകെ, വികാരനിർഭരമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മനു അശോകന്‍.

‘കൂടുതലൊന്നും പറയാൻ പറ്റുന്നില്ല പിള്ളേച്ചാ... ലവ് യു..’; രാജേഷ് പിള്ളക്ക് ഒരു കുറിപ്പ്

അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ കീഴിൽ സിനിമ മേഖലയിലേക്ക് കാലെടുത്ത് വെച്ചതാണ് മനു അശോകൻ. ചിത്രത്തിന് എല്ലായിടത്ത് നിന്നും നല്ല അഭിപ്രായമാണെന്ന് പറയുന്ന മനു അശോകൻ, പള്ളേച്ചൻ എവിടെയെങ്കിലും ഇരുന്ന് അത് കാണുന്നുണ്ടായിരിക്കും എന്നും കുറിച്ചു. ആദ്യ ഷോ കാണാൻ രാജേഷ് പിള്ളയുടെ ഭാര്യ മേഘയും മക്കളും കൂടെ ഉണ്ടായിരുന്നുവെന്നും, സങ്കടമാണോ സന്തോഷമാണോ ഉള്ളിലുള്ളതെന്ന് തിരിച്ചറിയാനായില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

രോഗവസ്ഥയിലായിരിക്കെ രാജേഷ് പിള്ളയുടെ അവസാന ചിത്രമായിരുന്ന വേട്ട പൂർത്തീകരിക്കാൻ സഹായിച്ചത് മനുവായിരുന്നു. തന്റെ ചിത്രം ഇറങ്ങുന്ന അവസരത്തിൽ അദ്ദേഹം കൂടെയില്ലാത്തതിന്റെ വേദനയും സംവിധായകൻ പങ്കുവെച്ചു.

പോസ്റ്റ് വായിക്കാം:

പിള്ളേച്ചാ..
നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ... എല്ലായിടത്തും നല്ല റിപ്പോർട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്സിങ് ചെയ്ത തീയേറ്ററിൽ അടക്കം നിങ്ങൾ എൻറെ കൂടെ ഉണ്ട് രാജേഷേട്ടാ... മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാൻ... പിള്ളേച്ചൻ ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏൽപ്പിച്ച രണ്ടാളും സെക്കൻഡ് ഷോ വരെ എൻറെ കൂടെ ഉണ്ടായിരുന്നു ഇന്നലെ. സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാൻ പറ്റുന്നില്ല..miss you badly

കൂടുതലൊന്നും പറയാൻ പറ്റുന്നില്ല പിള്ളേച്ചാ... ലവ് യു..