LiveTV

Live

Entertainment

ത്രില്ലടിപ്പിച്ചും ഓര്‍മ്മകളിലേക്ക് വഴി തെളിച്ചും വൈറസിന്‍റെ ട്രെയിലര്‍

നിപ്പാകാലത്ത് കേരളം കടന്നു പോയ ഭീതിയും മാനസിക സംഘര്‍ഷവുമെല്ലാം ട്രെയിലറിലും പ്രകടമാണ്.

ത്രില്ലടിപ്പിച്ചും ഓര്‍മ്മകളിലേക്ക് വഴി തെളിച്ചും വൈറസിന്‍റെ ട്രെയിലര്‍

നിപ്പയെ അതിജീവിച്ച കേരളത്തിന്റെ കഥയുമായെത്തുന്ന ‘വൈറസിന്‍റെ ട്രെയിലര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. നിപ്പാകാലത്ത് കേരളം കടന്നു പോയ ഭീതിയും മാനസിക സംഘര്‍ഷവുമെല്ലാം ട്രെയിലറിലും പ്രകടമാണ്.

ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലര്‍ വലിയ ആവേശമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ടാക്കുന്നത്. സൌബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, രമ്യാ നമ്പീശന്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി നീണ്ട താരനിര തന്നെ സിനിമയില്‍ അണി നിരക്കുന്നു.

ഒപിഎമ്മിന്‍റെ ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്.