LiveTV

Live

Entertainment

മോഹൻലാൽ ചേർത്ത് പിടിച്ചു, ബേബി ചേച്ചിയുടെ വീടെന്ന സ്വപ്നം പൂവണിഞ്ഞു

ഇന്ന് കൊച്ചിയില്‍ നടന്ന എക്സിക്യൂട്ടീവ് യോഗത്തിനിടെ വീട് വെക്കാനുള്ള തുകയുടെ ആദ്യ ഗഡു മോഹന്‍ലാല്‍ ബേബി ചേച്ചിക്ക് കൈമാറി

മോഹൻലാൽ ചേർത്ത് പിടിച്ചു, ബേബി ചേച്ചിയുടെ വീടെന്ന സ്വപ്നം പൂവണിഞ്ഞു

മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ പ്രത്യേക താല്‍പര്യത്തില്‍ എണാകുളം പ്രസ് ക്ലബ് ജീവനക്കാരിയായ ബേബി ചേച്ചിയുടെ ഒരുപാട് കാലത്തെ സ്വപ്നം പൂവണിഞ്ഞു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നമാണ് ബേബി ചേച്ചിക്ക് സഫലമാകാന്‍ പോകുന്നത്.

എറണാകുളം പ്രസ് ക്ലബിലേക്ക് മോഹന്‍ലാല്‍ അമ്മ സംഘടനയുമായി ബന്ധപ്പെട്ട ഒരു പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ എത്തിയപ്പോഴാണ് അമ്മയുടെ വീട് എന്ന പദ്ധതിയെപ്പറ്റി ബേബി ചേച്ചി അറിയുന്നത്. ശേഷം തനിക്ക് വീടില്ലെന്ന കാര്യം ബേബി ചേച്ചി മോഹന്‍ലാലിനെ അറിയിക്കുകയായിരുന്നു.

അമ്മ സംഘടനയിലെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകണമെന്നുണ്ട്. അതിന്‍റെ ഭാഗമായി അമ്മ പ്രസിഡന്‍റ് കൂടിയായ മോഹന്‍ലാല്‍ ഈ ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇന്ന് കൊച്ചിയില്‍ നടന്ന എക്സിക്യൂട്ടീവ് യോഗത്തിനിടെ വീട് വെക്കാനുള്ള തുകയുടെ ആദ്യ ഗഡു മോഹന്‍ലാല്‍ ബേബി ചേച്ചിക്ക് കൈമാറി. ചെക്ക് കൈമാറിയ ശേഷം മോഹൻലാൽ തന്നെ ചേർത്തു പിടിച്ചത് ഇരട്ടി സന്തോഷമായെന്ന് ബേബി ചേച്ചി പറഞ്ഞു.