LiveTV

Live

Entertainment

ജെയിംസ് ബോണ്ട് ആരാധകര്‍ക്ക് ആഹ്ലാദിക്കാം; 25ാം ചിത്രം വരുന്നു

ബോണ്ടായി ഡാനിയല്‍ ക്രെയ്ഗ് തന്നെയെത്തുമ്പോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ഓസ്കര്‍ ജേതാവ് റമി മാലെകാണ്.

ജെയിംസ് ബോണ്ട് ആരാധകര്‍ക്ക് ആഹ്ലാദിക്കാം; 25ാം ചിത്രം വരുന്നു

ജെയിംസ് ബോണ്ട് ആരാധകര്‍ക്കിതാ സന്തോഷ വാര്‍ത്ത. ജെയിംസ് ബോണ്ട് ശ്രേണിയില്‍ നിന്നും 25മത് ചിത്രം വരുന്നു. ബോണ്ടായി ഡാനിയല്‍ ക്രെയ്ഗ് തന്നെയെത്തുമ്പോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ഓസ്കര്‍ ജേതാവ് റമി മാലെകാണ്.

ലോകമെമ്പാടുമുള്ള ജെയിംസ് ബോണ്ട് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആ പ്രഖ്യാപനം വന്നിരിക്കുന്നു. പുതിയ പതിപ്പിന്റെ പേര് പുറത്തുവിട്ടിട്ടില്ലെങ്കിലും ബ്രിട്ടന്റെ ആഗോള ചാരന്‍ ജെയിംസ് ബോണ്ടായി ഡാനിയല്‍ ക്രെയ്ഗ് തന്നെയെത്തും. നേരത്തെ ജെയിംസ് ബോണ്ടില്‍ നിന്ന് വിരമിക്കാന്‍ ക്രെയ്ഗ് തീരുമാനിച്ചിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകരുടെ നിര്‍ബന്ധം കാരണം 25ആം പതിപ്പിലും ഉണ്ടാകും.

ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന പ്രഖ്യാപനം വില്ലനായെത്തുന്നത് ഓസ്കര്‍ ജേതാവ് റമി മാലെകാണ്. ബോഹീമിയന്‍ റാപ്സഡിയിലെ പ്രകടനത്തിലൂടെ 91മത് ഓസ്കറില്‍ മികച്ച നടനായ റമി മാലെക് മികച്ച അവസരമായാണ് ഈ വേഷത്തെ കാണുന്നത്.

ഫോബ് വാളര്‍ ബ്രിഡ്ജാണ് തിരക്കഥയൊരുക്കുന്നത്. കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുക. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം നടക്കും. എന്തായാലും ബോണ്ട് ആരാധകര്‍ ആവേശത്തോടെ കാത്തിരിപ്പാണ്.