LiveTV

Live

Entertainment

ടോവിനോയുടേത് കന്നി വോട്ടെന്ന് സെബാസ്റ്റ്യന്‍ പോള്‍, തെറ്റിദ്ധാരണ പരത്തരുതെന്ന് താരം; ഒടുവില്‍ സെബാസ്റ്റ്യന്‍ പോളിന്റെ മാപ്പ് പറച്ചില്‍

ടോവിനോയുടേത് കന്നി വോട്ടെന്ന് സെബാസ്റ്റ്യന്‍ പോള്‍, തെറ്റിദ്ധാരണ പരത്തരുതെന്ന് താരം; ഒടുവില്‍ സെബാസ്റ്റ്യന്‍ പോളിന്റെ മാപ്പ് പറച്ചില്‍

നടന്‍ ടോവിനോ തോമസിനെതിരെ തെരഞ്ഞെടുപ്പ് വോട്ടിംഗുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ചതില്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോള്‍ മാപ്പ് പറഞ്ഞു. നടന്‍ ടോവിനോ തോമസ് തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ തെറ്റായ വിവരം പോസ്റ്റ് ചെയ്തതിന് രംഗത്ത് വന്നിരുന്നു. ഇത്തവണ താന്‍ ചെയ്തത് കന്നി വോട്ട് അല്ലയെന്നും, Was the first one to vote from my polling station എന്ന് ഞാൻ എഴുതിയതിന്റെ അർത്ഥം തന്റെ പോളിംഗ് സ്റ്റേഷനിൽ ആദ്യം വോട്ട് ചെയ്തത് താനാണ് എന്ന അർത്ഥത്തിലാണ്. അതിന്റെ അർത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നുവെന്നുമാണ് ടോവിനോ പ്രതികരിച്ചത്. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണെന്നും ടോവിനോ തോമസ് സെബാസ്റ്റ്യന്‍ പോളിന് മറുപടി നല്‍കി.

ടോവിനോയുടേത് കന്നി വോട്ടെന്ന് സെബാസ്റ്റ്യന്‍ പോള്‍, തെറ്റിദ്ധാരണ പരത്തരുതെന്ന് താരം; ഒടുവില്‍ സെബാസ്റ്റ്യന്‍ പോളിന്റെ മാപ്പ് പറച്ചില്‍

സംഭവം വിവാദമായതോടെ സെബാസ്റ്റ്യന്‍ പോള്‍ തന്നെ ഖേദപ്രകടനവുമായി രംഗത്ത് വരികയായിരുന്നു. ടോവിനോയുടെ കുറിപ്പ് തെറ്റായി മനസിലാക്കി പ്രതികരിച്ചതിൽ ഖേദിക്കുന്നു, ജനാധിപത്യത്തോടുള്ള ഈ യുവനടന്റെ പ്രതിബദ്ധത വിശദമാക്കാൻ ഈ തെറ്റ് അവസരമായെന്നും വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തന്റെ കുറിപ്പിൽനിന്ന് ടോവിനോയുടെ പേര് ഒഴിവാക്കുന്നുവെന്നുമായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം. തുടര്‍ന്ന് താരം തന്നെ സെബാസ്റ്റ്യന്‍ പോളിന്റെ കുറിപ്പ് തന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ പങ്കുവെച്ച് തെറ്റ് മനസിലാക്കി തിരുത്തിയതിനു നന്ദി എന്ന് മറുപടി നല്‍കുകയും ചെയ്തതോടെ എല്ലാ വിവാദങ്ങള്‍ക്കും അവസാനമായി. താരം പിന്നീട് തന്റെ പഴയെ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചു.